പാലോട്: ബിആര്‍സിയുടെ തനതു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഹിന്ദി ഉല്‍സവ് (മിലന്‍-2012) നാളെയും മറ്റെന്നാളുമായി പെരിങ്ങമ്മല ഗവ. യുപിഎസില്‍ നടക്കും. ഘോഷയാത്ര, ഖാദിവസ്ത്ര പ്രദര്‍ശനവും വില്‍പ്പനയും, ഹിന്ദി പുസ്തക പ്രദര്‍ശനം, നൂല്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, പൊന്നാട അണിയിക്കല്‍ എന്നിവ പരിപാടികളായിരിക്കും. നാളെ രാവിലെമുതല്‍ കഥാരചന, കവിതാ രചന, പോസ്റ്റര്‍ നിര്‍മാണം എന്നിവ നടക്കും.
മൂന്നിനു പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സലയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍ ഉദ്ഘാടനം ചെയ്യും. എട്ടിനു രാവിലെ കവിതാലാപനം, പ്രസംഗം, കോറിയോഗ്രാഫി, നാടകം, ദേശഭക്തിഗാനം എന്നീ സ്റ്റേജ് മല്‍സരങ്ങള്‍ നടക്കും. നാലിനു ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.