പാലോട്: എട്ടു മാസത്തെ കാത്തിരിപ്പിനുശേഷം അവര്‍ ഉത്സവാന്തരീക്ഷത്തില്‍ ഒരുമൂട് കപ്പ പിഴുതെടുത്തു. വിദ്യാലയാങ്കണത്തില്‍ നിന്നും ആ മരച്ചീനി പുറംലോകത്തേക്ക് വന്നപ്പോള്‍ കുരുന്നുകള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. തുടര്‍ന്ന് പുഴുങ്ങിയ കപ്പയും മീന്‍കറിയും, കോഴിയിറച്ചിക്കറിയുമായി 250 കുട്ടികളും ചേര്‍ന്ന് ഒരു സദ്യ. പച്ച ഗവ. എല്‍.പി.എസ്സിലെ കുട്ടികളാണ് നൂറ് കിലോവരുന്ന മരിച്ചീനി വിളയിച്ച് ആഹാരമാക്കിയത്.
എച്ച്11 എന്ന ഇനത്തില്‍പ്പെട്ട മരച്ചീനിയാണ് കുട്ടികള്‍ വിളയിച്ചത്. നാല് വര്‍ഷമായി വിദ്യാലയാങ്കണത്തില്‍ ഇവര്‍ ഈ പതിവ് തുടങ്ങിയിട്ട്. മുന്‍വര്‍ഷങ്ങളില്‍ ധാരാളം പച്ചക്കറികൃഷി ചെയ്തിരുന്ന ഈ വിദ്യാലയം ഇക്കുറി പരീക്ഷണാര്‍ഥം കോളീഫ്‌ളവര്‍, കാബേജ് എന്നിവ കൃഷി ചെയ്താണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്.
തിങ്കളാഴ്ച പാലോട് മേളയില്‍ പ്രദര്‍ശനത്തിനുവെച്ച കപ്പ മികച്ച കാര്‍ഷികവിളക്കുള്ള ക്യാഷ് അവാര്‍ഡും നേടിയിരുന്നു. രക്ഷിതാക്കള്‍, പി.ടി.എ. ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവര്‍ ഉച്ചയൂണില്‍ കുട്ടികളോടൊപ്പം പങ്കെടുത്തു.