പാങ്ങോട്: കേരളത്തില്‍ സിപിഎം ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടിലാണെന്നു കെ. മുരളീധരന് എംഎല്‍എ പറഞ്ഞു. ജയകൃഷ്ണന് അനുസ്മരണ സമ്മേളനത്തില്‍ പോലും സംഭവത്തിനു കാരണക്കാരായവരെ ഒഴിവാക്കി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ പ്രസംഗിക്കാന്‍ സമയം കണ്ടെത്തിയത് ഇതിന് ഉദാഹരണമാണ്.
എന്നാല്‍ സുര്‍ജിത്തിന്റെ കാലഘട്ടത്തില്‍ ബിജെപിക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും യുപിഎ ഘടക കക്ഷികള്‍ക്കും പിന്തുണ നല്കിയിരുന്നുവെങ്കില് കാരാട്ട് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. സിപിഎം സംസ്ഥാന സമ്മേളനം കഴിയുമ്പോള്‍ ഈ കൂട്ടുകെട്ടിന്റെ രഹസ്യങ്ങള്‍ ജനം മനസ്സിലാക്കുമെന്നും മുരളീധരന് പറഞ്ഞു. പാങ്ങോട് പഞ്ചായത്ത് ലോഡിങ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് ഐഎന്‍ടിയുസിയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.
യോഗത്തില്‍ മുതിര്‍ന്ന തൊഴിലാളികളെ കെപിസിസി വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ ആദരിച്ചു. ഐഡന്റിറ്റി കാര്‍ഡ് വിതരണം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കല്‍ എന്നിവ കെപിസിസി നിര്‍വാഹക സമിതി അംഗം സി.മോഹനചന്ദ്രന് നിര്‍വഹിച്ചു. പാങ്ങോട് വി.ചന്ദ്രന്റെ അധ്യക്ഷതയില്‍ ഇ. ഷംസുദ്ദീന്,ആനക്കുഴി ഷാനവാസ്,സുഖിരാജന്,വെമ്പായം അനില്‍കുമാര്‍,ഡി.രഘുനാഥന്,എം.എം.ഷാഫി,ജി.പുരുഷോത്തമന്‍നായര്‍,പി.എം.റഹിം,വി.സുകുമാരപിള്ള,പാങ്ങോട് വിജയന്,മൈലമൂട് തുളസി,പാങ്ങോട് നജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.