പാലോട്: ദുരന്തങ്ങള്‍ മായാത്ത ചിത്രങ്ങളായി കണ്മുന്നിലുള്ളപ്പോഴും പല പാറമടകളും അപകടക്കെണികളായ നിലയില്‍. നിയമങ്ങളില്‍ മിക്കതും പാലിക്കാതെയാണു പല ക്വാറികളും പ്രവര്‍ത്തിക്കുന്നത്. ജനവാസ മേഖലയില്‍നിന്നു കുറഞ്ഞതു നൂറുമീറ്ററും പൊതുവഴിയില്‍നിന്നു 400 മീറ്ററും അകലം ക്വാറികള്‍ക്കു വേണമെന്നാണു നിയമം. എന്നാല്‍ പല ക്വാറികളും ജനവാസ കേന്ദ്രങ്ങളില്‍നിന്നു 50 മീറ്റര്‍ പോലും അകലമില്ലാതെ പ്രവത്തിക്കുന്നതു നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.
നന്ദിയോട് പഞ്ചായത്തിലെ ചില ക്വാറികളെ ചൊല്ലി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അംഗന്‍വാടികള്‍ക്കും വീടുകള്‍ക്കും ക്വാറികള്‍ ഭീഷണി ഉയര്‍ത്തുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പാറക്കഷണങ്ങള്‍ തെറിച്ചുവീണ് ഓടുപൊട്ടി അംഗന്‍വാടിയുടെ അകത്തു വീണിരുന്നു. പാറ ചീളുകള്‍ തെറിക്കാതിരിക്കാന്‍ ഖനന പ്രദേശത്തിന്റെ അതിരുകളില്‍ വൃക്ഷങ്ങള്‍ വവയ്ക്കുകയോ വേലി നിര്‍മിക്കുകയോ വേണമെന്നതും പലരും പാലിക്കാറില്ല. വെള്ളക്കെട്ടുകള്‍ പാടില്ലെന്നതും ജലരേഖയായി.
നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ എന്‍ഒസി സമ്പാദിക്കാനുള്ള അണയറ നീക്കം നടക്കുന്നതായും ഇതു പഞ്ചായത്ത് അനുവദിക്കരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.