വിതുര: കാരക്കോണം മെഡിക്കല്‍ കോളേജ്, ചായം റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ നേത്രപരിശോധനാ ക്യാമ്പ് 19ന് നടക്കും. ചായം ഭദ്രകാളീക്ഷേത്ര ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് ക്യാമ്പ്. തിമിരരോഗം കണ്ടെത്തുന്നവര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്തുനല്‍കുമെന്ന് ക്യാമ്പ് ഭാരവാഹികള്‍ അറിയിച്ചു.