വിതുര: കെ.പി.എസ്.എം. കലാകായിക ക്ലബ്ബ്, വെട്ടുകാട് നിര്‍മല ആസ്പത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് 19ന് നടക്കും. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വിതുര നാസ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പെന്ന് ക്ലബ്ബ് പ്രസിഡന്റ് ഹരിലാല്‍ അറിയിച്ചു. ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. ആര്‍.ശ്രീജിത്ത്, ഗൈനക്കോളജിസ്റ്റ് ഡോ. ഉഷാ സദാശിവന്‍ എന്നിവര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ സൗജന്യ മരുന്നുവിതരണവും ഉണ്ടായിരിക്കും.