വിതുര: കുളത്തൂപ്പുഴ വനം റേഞ്ചിലെതാത്കാലിക ജീവനക്കാരന്‍ അഷ്‌റഫ് ഡ്യൂട്ടിക്കിടെ മിന്നലേറ്റ് മരിച്ച സംഭവത്തില്‍ കേരളാ ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി.) ജില്ലാ കമ്മിറ്റിയോഗം അനുശോചിച്ചു. നഷ്ടപരിഹാരത്തിന് പുറമേ അഷ്‌റഫിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് വനംവകുപ്പില്‍ നിയമനം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കള്ളിക്കാട് ചന്ദ്രന്‍, സെക്രട്ടറി പാലോട് എ. രാജന്‍, സംസ്ഥാന ട്രഷറര്‍ മീനാങ്കല്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.