WELCOME
Friday, May 4, 2012
പെരിങ്ങമ്മല കാട്ടിലക്കുഴിയില്‍ പനി പടരുന്നു
പാലോട് : പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ വനമേഖലയോടു ചേര്‍ന്നുകിടക്കുന്ന കാട്ടിലക്കുഴി ഗ്രാമത്തില്‍ പനി പടരുന്നു. മുക്കാല്‍ഭാഗം വീടുകളിലും പനിബാധിതരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കാട്ടിലക്കുഴി സ്വദേശി ജയചന്ദ്രബാബു (58) മരിച്ചത് എലിപ്പനി കാരണമാണെന്ന കണ്ടെത്തല്‍ ജനങ്ങളെ ഭയചകിതരാക്കിയിട്ടുണ്ട്.
സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പോയവര്‍ക്കും അവരുടെ വീട്ടുകാര്‍ക്കുമാണ് ഇപ്പോള്‍ പനി ബാധിച്ചത്. മരിച്ച ജയചന്ദ്രബാബുവും ഇടിഞ്ഞാറില്‍ തൊഴിലുറപ്പ് പദ്ധതിയിലെ ജോലിക്കാരനായിരുന്നു. മരണം എലിപ്പനി ബാധിച്ചിട്ടാണെന്ന് സ്ഥിരീകരിച്ചതോടെ പെരിങ്ങമ്മല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം കാട്ടിലക്കുഴി, ഇടിഞ്ഞാര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ ബോധവത്കരണം നടത്തി.
അടുത്തദിവസംതന്നെ കൂടുതല്‍ പ്രതിരോധമരുന്നുകള്‍ ഇവിടെയെത്തിച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. പനി, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അടിയന്തരമായി നെടുമങ്ങാട് താലൂക്ക് ആസ്പത്രിയില്‍ ചികിത്സതേടണമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.