വിതുര. കുണ്ടാളംകുഴി രണ്ടാംപാലം സിയോണ്‍ എസ്റ്റേറ്റിലെ പുകപ്പുരയില്‍നിന്നും റബര്‍ഷീറ്റും ഒട്ടുപാലും മോഷ്ടിച്ച കേസിലെ ഒരു പ്രതിയെകൂടി വിതുര പൊലീസ് അറസ്റ്റുചെയ്തു. പെരിങ്ങമ്മല തെന്നൂര്‍ അരയക്കുന്ന് ഷെമീര്‍മന്‍സിലില്‍ ഡി. ഷെമീര്‍(23) ആണ് അറസ്റ്റിലായത്. നേരത്തേ തെന്നൂര്‍ സ്വദേശി സുരേഷിനെ അറസ്റ്റു ചെയ്തിരുന്നു. ഷെമീര്‍ അഞ്ചാംപ്രതിയാണ്. 371 റബര്‍ഷീറ്റും 30 കിലോ ഒട്ടുകറയുമാണു മോഷ്ടിച്ചത്. ഇനി മൂന്നുപേരെകൂടി പിടികിട്ടാനുണ്ട്.
ഷെമീര്‍ മുംബൈയില്‍ ഇന്‍സ്റ്റാള്‍മെന്റ് ജോലി നോക്കുകയാണ്. മോഷണത്തിനുശേഷം മുംബൈയിലേക്കു കടന്ന പ്രതി നാട്ടിലെത്തിയതായി പാലോട് സിഐക്കു രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണു വിതുര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ: ശ്രീകുമാര്‍, സതീശന്‍, ഷജീം എന്നിവര്‍ ചേര്‍ന്നു പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഷമീറിന്റെ പേരില്‍ പാലോട് സ്റ്റേഷനിലും റബര്‍ഷീറ്റ് മോഷണകേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.