പാലോട്: ഗ്രാമം ഫിലിം സൊസൈറ്റി കല്ലറയില്‍ വിദ്യാര്‍ഥികള്‍ക്കായി മെയ് 20, 21 തീയതികളില്‍ ചലച്ചിത്ര ആസ്വാദന ക്യാമ്പ് സംഘടിപ്പിക്കുന്നു. സിനിമയുടെ സാങ്കേതികവും സൃഷ്ടിപരവുമായ വിഷയങ്ങളില്‍ ചലച്ചിത്രരംഗത്തെ പ്രശസ്തര്‍ നയിക്കുന്ന ക്ലാസുകള്‍, ലോകോത്തര ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും വിലയിരുത്തലും പരിശീലനക്കളരി തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 14നും 20നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. പ്രവേശനം സൗജന്യം. താല്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഗ്രാമം ഫിലിം സൊസൈറ്റി, കല്ലറ പി.ഒ, തിരുവനന്തപുരം 695 608 എന്ന വിലാസത്തിലോ gramamfilmQgmail.com ലോ 8891769339, 9846043613, 9747971308 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക.