പെരിങ്ങമ്മല: പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേയും ബി.പി.എല്‍. വിഭാഗത്തിലേയും വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന യൂണിഫോം വിതരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ വാര്‍ഡംഗങ്ങളായ കൊച്ചുവിള അന്‍സാരി, ഷീലാപ്രസാദ്, ജി.സുഭാഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷാജു, പ്രഥമാധ്യാപകന്‍ ഹംസ എന്നിവര്‍ പ്രസംഗിച്ചു.