പാലോട്: കരിമണ്‍കോട്- കൊല്ലരുകോണം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പെരിങ്ങമ്മല ബി.ജെ.പി. വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. മെറ്റല്‍ ഇളകിയും റോഡ് മധ്യത്തില്‍ വലിയ കുഴികളും അതില്‍ നിറയെ വെള്ളക്കെട്ടും നിറഞ്ഞ് ഇതുവഴിയുള്ള യാത്ര വളരെ ദുഷ്‌കരമായിരിക്കുകയാണ്. ഇതിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു.