വിതുര. എസ്എന്‍ഡിപി വിതുര ശാഖയുടെ നേതൃത്വത്തില്‍ നാളെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു വരെ എസ്എന്‍ഡിപി ഹാളില്‍ വച്ചു കൌമാരപ്രായക്കാര്‍ക്കായി കൌണ്‍സലിങ് ക്ളാസ് നടത്തും. ശാഖാപ്രസിഡന്റ് എസ്.സജികുമാറിന്റെ അധ്യക്ഷതയില്‍ വിതുര എസ്ഐ സിജു കെ.എല്‍. നായര്‍ ഉദ്ഘാടനം ചെയ്യും. ഡോ.ശാന്താ യേശുദാസ്, ക്രിസ്റ്റഫര്‍ ജോണ്‍ എന്നിവര്‍ ക്ളാസെടുക്കും.