പെരിങ്ങമ്മല: രണ്ട് മോട്ടോറുകളും തകരാറിലായതോടെ കുണ്ടാളംകുഴി പമ്പ്ഹൗസ് പൂട്ടിയിട്ട നിലയിലായി. ജലവിതരണം പാടേ നിലച്ചു. വല്ലപ്പോഴും മാത്രം പ്രവര്‍ത്തിച്ചിരുന്ന പമ്പാണ് മൂന്ന് മാസമായി പൂര്‍ണമായും നിലച്ചത്. രണ്ട മോട്ടോറുകളില്‍ ഒന്ന് ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നില്ല. പകരം പ്രവര്‍ത്തിപ്പിക്കേണ്ടിയിരുന്ന രണ്ടാമത്തെ മോട്ടോറാണ് ഇപ്പോള്‍ തകരാറിലായാത്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് പമ്പിങ് നിലയ്ക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കുടിവെള്ളമെത്തിക്കുന്നത് കുണ്ടാളംകുഴി പമ്പ് ഹൗസില്‍ നിന്നുമാണ്. കുണ്ടാളംകുഴി പമ്പ് ഹൗസ് ഏത് സമയവും നിലയ്ക്കുമെന്ന അവസ്ഥയെപ്പറ്റി രണ്ടാഴ്ച മുമ്പ് 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 22 വര്‍ഷമായി ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ട്. ചുവരില്‍ തൊട്ടാല്‍ വൈദ്യുതാഘാതം എല്‍ക്കുന്ന സ്ഥിതി. വെള്ളം ശേഖരിക്കുന്ന ഗ്യാലറി ചെളികയറി അടഞ്ഞു. കിണര്‍ ശുചീകരിച്ചിട്ട് പത്ത് വര്‍ഷത്തിലേറെയായി. ക്ലോറിന്‍ തട്ടുക മാത്രമാണ് ഏക ജോലി.
ഇപ്പോള്‍ രണ്ടാമത്തെ മോട്ടോര്‍ ബെയറിങ് നശിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് കോയമ്പത്തൂരില്‍ കൊണ്ടുപോയി നന്നാക്കിയിരുന്നു. ഇവിടെ കൊണ്ടുവന്ന് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഇതേ മോട്ടോറിന്റെ കോയില്‍ തകരാറിലായി. മോട്ടോര്‍ വീണ്ടും കോയമ്പത്തൂരിലേക്ക്. ഈ കാലയളവിലെല്ലാം പമ്പുഹൗസ് പ്രവര്‍ത്തനം പാടെ നിലയ്ക്കുകയാണ്.
അടിന്തരഘട്ടത്തില്‍ മാത്രം ഉപയോഗിക്കേണ്ട പമ്പിനാണ് ഈ ഗതികേട്. എന്തുകൊണ്ട് പ്രധാന മോട്ടോര്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നില്ലെന്ന ചോദ്യത്തിന് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് വ്യക്തമായ മറുപടിയില്ല. കാര്യക്ഷമതയില്ലാത്ത മോട്ടോറുകള്‍ ഘടിപ്പിച്ചതാണ് തകരാറിന് കാരണമെന്നും പറയുന്നു. സ്ഥിതി ദയനീയമായി തുടരവേ പെരിങ്ങമ്മല, കൊല്ലരുകോണം, മാന്തുരത്തി, ചിപ്പന്‍ചിറ, പറക്കോണം, ചൂണ്ടാമല, എന്‍.എസ്. ജങ്ഷന്‍, പ്ലാമൂട് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തിലധികം കുടുംബങ്ങള്‍ വെള്ളം കിട്ടാതെ നെട്ടോട്ടത്തിലാണ്.