പാലോട്: 28-ാമത് ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന് നന്ദിയോട് പച്ച നീന്തല്‍കുളത്തില്‍ തുടക്കമാകും. ജില്ലയിലെ 35 ലധികം നീന്തല്‍ ക്ലബ്ബുകളില്‍ നിന്നുള്ള 1200 ലധികം നീന്തല്‍താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
വാട്ടര്‍പോളോ ഉള്‍പ്പെടെ 128 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. പാലോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. പ്രദീപ്കുമാര്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. 6ന് മത്സരങ്ങള്‍ സമാപിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി സെല്‍വന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.