പാലോട്. തെന്നൂരില്‍ ജനവാസ മേഖലയിലും ക്ഷേത്രത്തിനു സമീപത്തും വ്യാവസായികാടിസ്ഥാനത്തില്‍ കോഴിപ്പുര ആരംഭിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കത്തിനെതിരെ പരിസരവാസികളുടെ പ്രതിഷേധം ശക്തമായി. ഇതു സംബന്ധിച്ചു നാട്ടുകാര്‍ ഒപ്പിട്ട പരാതി പഞ്ചായത്തില്‍ നല്‍കി.
കോഴിപ്പുര ആരംഭിക്കുന്നതു മുപ്പത്തിയഞ്ചോളം കുടുംബങ്ങള്‍ക്കും തെന്നൂര്‍ ജംക്്ഷനിലെ അനവധി കച്ചവട സ്ഥാപനങ്ങള്‍ക്കും, നിത്യേന തെന്നൂര്‍ മാടന്‍നട ദേവീക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അലര്‍ജി അസുഖങ്ങള്‍ക്കു കാരണമാകുമെന്നും പരാതിയില്‍ പറയുന്നു. അതുകൊണ്ട് ജനവാസ മേഖലയില്‍ കോഴിപ്പുര ആരംഭിക്കാന്‍ അനുമതി നല്‍കരുതെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.