വിതുര: നാടന്‍ ചാരായം വാറ്റ്, വില്പന എന്നിവയുമായി ബന്ധപ്പെട്ട് ആനപ്പാറ സ്വദേശികളായ മൂന്നുപേരെ വിതുര പോലീസ് അറസ്റ്റുചെയ്തു. മണികണ്ഠന്‍, പ്രദീപ്കുമാര്‍, ഇന്ദുലാല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കുടങ്ങളില്‍ സൂക്ഷിച്ചിരുന്ന 600 ലിറ്ററോളം കോട, രണ്ടുലിറ്റര്‍ ചാരായം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.