സാധാരണ ഒന്നിലേറെ പേര്‍ ചേര്‍ന്നു ലിവര്‍ ഉപയോഗിച്ചു ടയര്‍ മാറ്റുന്ന ശ്രമകരവും അപകടകരവുമായ രീതിക്കു പകരമായി ഈ ഉപകരണത്തിലെ കണ്‍ട്രോള്‍ സ്വിച്ചിന്റെ സഹായത്തോടെ ഒരാള്‍ക്കു തന്നെ ടയര്‍ ഉയര്‍ത്തി ഹബ്ബിലേക്കു വയ്ക്കാനും ഹബ്സ്റ്റഡ് സ്ഥാനം ഉറപ്പിക്കാനും നിമിഷനേരം മതിയെന്നു വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നു.
വാഹനത്തിന്റെ ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജമുപയോഗിച്ചു തന്നെ പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണം വാഹനത്തിനുള്ളില്‍ തന്നെ സൂക്ഷിക്കാവുന്ന തരത്തിലാണു രൂപകല്‍പനയും. 3000 രൂപയ്ക്ക് ഈ ഉപകരണം നിര്‍മിച്ചു നല്‍കാനാകുമത്രെ. ഇതിനു പേറ്റന്റ് എടുത്തു വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കാനുള്ള ശ്രമത്തിലാണു വിദ്യാര്‍ഥികള്‍. തങ്ങളുടെ അവസാന വര്‍ഷ പ്രോജക്ടായി വികസിപ്പിച്ച പ്രസ്തുത ഉപകരണത്തിന്റെ ഗൈഡായി അധ്യാപകന്‍ അരുണ്‍കുമാറാണു പ്രവര്‍ത്തിച്ചത്.