പാലോട്. രണ്ടു തൊഴിലാളികളുടെ മരണത്തിനിടയാക്കി നാടിനെ നടുക്കിയ ലോറി അപകടത്തെ തുടര്‍ന്നു തകര്‍ന്ന പാലം അപകടനിലയില്‍ തുടരുമ്പോഴും അധികൃതര്‍ക്കു മൌനം. ചെങ്കോട്ട റോഡില്‍ ജവാഹര്‍ കോളനിയില്‍ നിന്ന് ഏഴുകുടി ഹരിജന്‍ കോളനിയിലേക്കു പോകുന്ന റോഡിലെ പാലമാണു തകര്‍ന്ന് അപകടനിലയിലായത്. നല്ല ജനവാസ മേഖലയായ പ്രസ്തുത റോഡിലെ വലിയതോടിനു കുറുകെയുള്ള പാലം 20 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എംഎല്‍എ ഫണ്ടില്‍ നിര്‍മിച്ചത്.
തുടര്‍ന്നു വശങ്ങളിലെ കരിങ്കല്ലുകെട്ടും സംരക്ഷണഭിത്തിയുമെല്ലാം നാട്ടുകാരുടെ ശ്രമമായി ചെയ്തതാണ്. പാലത്തിന്റെ വീതിക്കുറവും മറ്റുംമൂലം യാത്ര സുഗമമായിരുന്നില്ല. പുതിയ പാലം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണു കഴിഞ്ഞ മാസം 28നു തടി കയറ്റിവന്ന ലോറി പാലത്തില്‍ നിന്നു തോട്ടിലേക്കു മറിഞ്ഞു രണ്ടു തൊഴിലാളികള്‍ മരിച്ചത്. പാലത്തിന്റെ വശം ഇടിഞ്ഞുതാഴ്ന്നാണു ലോറി മറിഞ്ഞത്.
അന്ന് എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു പാലത്തിന്റെ ശോച്യാവസ്ഥ മനസ്സിലാക്കിയെങ്കിലും യാതൊരു തുടര്‍നടപടിക്കും ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപം വ്യാപകമാണ്. അനവധി സ്കൂള്‍ വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും നിത്യേന ഇതുവഴി കടന്നുപോകുന്നുണ്ട്. മാത്രമല്ല ജവാഹര്‍ കോളനിയില്‍ നിന്നു ഭരതന്നൂര്‍, പാങ്ങോട്, കല്ലറ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയും.
നിലവില്‍ പാലം അപകനിലയിലാണെന്നു
നാട്ടുകാര്‍ പറയുന്നു. സംരക്ഷണഭിത്തികള്‍ തകര്‍ന്നു. കരിങ്കല്ലുകെട്ടിനു ബലക്ഷയം സംഭവിച്ചിട്ടുണ്ട്. അധികൃതരുടെ അനങ്ങാപ്പാറനയം തുടര്‍ന്നാല്‍ മറ്റൊരു ദുരന്തമായിരിക്കും ഫലമെന്നു നാട്ടുകാര്‍ ഒാര്‍മപ്പെടുത്തുകയാണ്. അടിയന്തരമായി പുതിയ പാലം പണിയാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.