![]() |
Add caption |
നാട്ടുകാര്‍ പൈപ്പ്ജലത്തെയാണ് ആശ്രയിച്ചിരുന്നത്. ഹോട്ടലുകളും പൈപ്പ്ജലത്തെ ആശ്രയിച്ചു കച്ചവടം നടത്തുന്നവരും മറ്റും കടകള്‍ പൂട്ടിയിട്ടു. കുടിവെള്ളം ലഭ്യമാകാതെവന്നതോടെ ശക്തമായ ജനരോഷം ഉയരുകയും ചെയ്തു. കുടിനീര്‍ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസമായി ടാങ്കര്‍ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്തുവരികയാണ്. മുപ്പത് കിലോമീറ്റര്‍ ദൂരെ അരുവിക്കര ഡാമില്‍ നിന്നു ജലം ശേഖരിച്ചുകൊണ്ടുവന്നാണു വിതരണം ചെയ്യുന്നത്.
നാട്ടുകാര്‍ ക്യൂ നിന്നാണു ജലം വാങ്ങുന്നത്. രണ്ടു പമ്പും ഒരുമിച്ചു കേടായതുമൂലമാണു കുടിവെള്ളം മുടങ്ങിയതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഏതായാലും അടിക്കടി കുടിവെള്ള വിതരണം തടസ്സപ്പെടുന്നതു നാട്ടുകാര്‍ക്കു തലവേദനയായിട്ടുണ്ട്. താവക്കല്‍ പമ്പ് ഹൌസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ താവക്കല്‍
പമ്പ്ഹൌസില്‍ മൂന്നു പമ്പ് ഉണ്ട്.
ഇതില്‍ ഒരെണ്ണം കാലപ്പഴക്കംമൂലം കേടായതായി പറയുന്നു. കുടിവെള്ളക്ഷാമത്തിനു ശാശ്വത പരിഹാരം കാണുന്നതിനായി പുതിയ പമ്പിന് ഒാര്‍ഡര്‍ ചെയ്തിതിട്ടുണ്ടെന്നും ഇൌ ആഴ്ച തന്നെ പുതിയ പമ്പ് സ്ഥാപിക്കുമെന്നും എഇ അറിയിച്ചു.