പാങ്ങോട്. ആഴ്ചകളായി മേഖലയില്‍ വൈദ്യുതി ഇല്ല. വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ അടച്ചിടാന്‍ തയാറാകുന്നു. കല്ലറ കെഎസ്ഇബിയുടെ പരിധിയിലുള്ള പുലിപ്പാറ, പാങ്ങോട്, പഴവിള, അയിരൂര്‍, വണ്ടികിടക്കുംപൊയ്ക, തൃക്കോവില്‍വട്ടം, ഭരതന്നൂര്‍ എന്നിവിടങ്ങളിലാണ് ആഴ്ചകളായി തുടര്‍ച്ചയായി വൈദ്യുതി ഇല്ലാത്തത്. മിക്കപ്പോഴും പകല്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ വൈദ്യുതി തുടര്‍ച്ചയായി ലഭിക്കാറില്ലെന്നും രാത്രിയില്‍ പൂര്‍ണമായും പവര്‍കട്ടാണെന്നും നാട്ടുകാര്‍ പറയുന്നു.
ഫ്ളവര്‍ മില്ലുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഹോട്ടലുകള്‍ അടച്ചിടേണ്ട സാഹചര്യമാണെന്നും മെഡിക്കല്‍ സ്റ്റോറുകളില്‍ ശീതീകരിച്ചു സൂക്ഷിക്കേണ്ട വിലകൂടിയ മരുന്നുകള്‍ നശിക്കുകയാണെന്നും ബേക്കറികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചുവെന്നും കെഎസ്ഇബി അവഗണന തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി നീങ്ങുമെന്നും വ്യാപാരികള്‍ പറഞ്ഞു. വൈദ്യുതി മുടക്കം വിളിച്ചുപറഞ്ഞാല്‍ അധികൃതര്‍ ചെവിക്കൊള്ളാറില്ലെന്നും ഉന്നതാധികാരികള്‍ക്കു പരാതി നല്‍കിയാല്‍ പരാതി നല്‍കിയ മേഖലയിലെ വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതിനാല്‍ വണ്ടികിടക്കുംപൊയ്ക പ്രദേശത്തുനിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കു നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെന്നും ഇതില്‍ പ്രതിഷേധിച്ചു ചില ജീവനക്കാര്‍ എത്തി തിരുവനന്തപുരത്തുനിന്ന്
ആളെത്തി വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും അതുവരെ ഇവിടേക്കു വൈദ്യുതി ഉണ്ടായിരിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ പറയുന്നു. വൈദ്യുതി മുടക്കം തുടരുന്ന സാഹചര്യത്തില്‍ സമരപരിപാടികള്‍ക്കു രൂപം നല്‍കുകയാണു നാട്ടുകാര്‍. ദിവസങ്ങള്‍ക്കു മുന്‍പു കല്ലറ മേഖലയിലുളളവര്‍ ശക്തമായ പ്രതിഷേധവുമായെത്തിയതു പൊലീസ് ഇടപെട്ടാണു പരിഹരിച്ചത്.
ആവശ്യമായ ജീവനക്കാര്‍ ഇല്ലാത്തതിനാലാണു പല സ്ഥലത്തും സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ കഴിയാത്തതെന്നും രണ്ടു ദിവസത്തിനുള്ളില്‍ പ്രദേശത്തെ പ്രശ്നം പരിഹരിക്കുമെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.