പാലോട്: പാലോട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിലുള്‍പ്പെട്ട പച്ചമലയില്‍നിന്നും ലക്ഷങ്ങള്‍ വിലവരുന്ന അക്കേഷ്യ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ചെറാല്‍ ഇടമുക്കില്‍ എ.അന്‍വര്‍ (27), പച്ച പാലുവള്ളി വിഷ്ണുഭവനില്‍ കെ.ഉദയകുമാര്‍ (45), ചെറ്റച്ചല്‍ പൊട്ടന്‍ചിറ ഉല്ലാസ് ഭവനില്‍ ഉല്ലാസ്ബാബു (32), പൊട്ടന്‍ചിറ ബിന്ദു ഭവനില്‍ ആര്‍.ബിനുമോന്‍ (30) എന്നിവരാണ് പിടിയിലായത്. പാലോട് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.
മൂന്നാഴ്ചമുമ്പ് പച്ചമല ബീറ്റില്‍ വട്ടപ്പന്‍കാട് വനത്തില്‍ 12 വര്‍ഷം പഴക്കമുള്ള അക്കേഷ്യ മരത്തിന്റെ ചുവടുകളാണ് മോഷ്ടിച്ചത്. ഏതാനും ദിവസംമുമ്പ് ഒന്നാം പ്രതി അന്‍വറിന്റെ വീട്ടില്‍നിന്നും ഫര്‍ണിച്ചര്‍ കണ്ടെടുത്തു. തടികള്‍ കടത്താന്‍ ഉപയോഗിച്ച അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാഹനവും കസ്റ്റഡിയിലെടുത്തു. അന്‍വര്‍ ആറു കേസ്സുകളില്‍ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതേ ബീറ്റില്‍നിന്നും മുമ്പ് മോഷണംപോയ 45 കഷണം തടികള്‍ ഇതേസംഘം വിതുര കൊപ്പത്തുള്ള തടിമില്ലില്‍നിന്നും അറുത്തുകടത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തടിമില്ല് ഉടമയ്‌ക്കെതിരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കേസ്സെടുത്തിട്ടുണ്ട്. ആര്‍.ഒ. എസ്.അബ്ദുല്‍ജലീല്‍, പച്ചമല ബീറ്റ് ഓഫീസര്‍ ചന്ദ്രബാബു, ഫോറസ്റ്റ് ഗാര്‍ഡുമാരായ ബിന്ദുരാജ്, അരുണ്‍, അഷറഫ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.