പാലോട്: ഇടിഞ്ഞാര്‍ ഹൈസ്‌കൂളിന് സമീപം വന അതിര്‍ത്തിയോട് ചേര്‍ന്ന് 150 കിലോയിലധികം ഭാരമുള്ള മ്ലാവിനെ ചത്തനിലയില്‍ കണ്ടെത്തി. വലത് വശത്തെ ചെവിക്ക് താഴെ വെടിയേറ്റ നിലയിലാണ് മ്ലാവിനെ കണ്ടത്. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് നാട്ടുകാര്‍ മ്ലാവിന്റെ മൃതദേഹം കണ്ടത്. പ്രാണരക്ഷാര്‍ത്ഥം ഓടിയ വഴിയില്‍ യൂക്കാലി മരത്തില്‍ തല ഇടിച്ചാണ് മ്ലാവ് വീണ് കിടന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഈ പ്രദേശത്ത് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ഈറ്റ തൊഴിലാളികള്‍ മ്ലാവിനെ വേട്ടയാടുന്നതായി വ്യാപകമായ പരാതിയുണ്ട്.