പാലോട്: പച്ച നീന്തല്‍കുളത്തില്‍ നടക്കുന്ന ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംദിനത്തില്‍ രണ്ട് റിക്കാര്‍ഡുകള്‍കൂടി തിരുത്തിയെഴുതി. റിലേ മത്സരങ്ങളില്‍ നിലവിലെ ആധിപത്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ ക്ലബ്ബുകള്‍ വിജയകിരീടം ഉറപ്പിച്ചു. വെമ്പായം പുലരി നീന്തല്‍ ക്ലബ്ബാണ് പോയിന്റ് നിലയില്‍ മുന്നില്‍.
800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ രാഹുല്‍ ചന്ദ്രന്‍ റിക്കാര്‍ഡ് സ്ഥാപിച്ചുകൊണ്ടാണ് ഫിനിഷിങ് പോയിന്റിലെത്തിയത്. 9:33:12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത രാഹുലിന് രണ്ടാമത്തെ റിക്കാര്‍ഡാണ്. പിരപ്പന്‍കോട് പ്രിയദര്‍ശിനി ക്ലബ് അംഗമാണ്. 50 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ വായുവേഗത്തില്‍ നീന്തിയെത്തിയ കൊയ്ത്തൂര്‍കോണം കെ.എ.സി.യിലെ എസ്.ആരതിയാണ് രണ്ടാംദിനത്തിലെ രണ്ടാമത്തെ റിക്കാര്‍ഡുകാരി. പച്ച നീന്തല്‍കുളത്തിലെ രണ്ടാമത്തെ റിക്കാര്‍ഡാണ് ആരതിയുടേത്.
4 x 100 മീറ്റര്‍ മിഡ്‌ലേ റിലേ മത്സരത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ പിരപ്പന്‍കോട് പ്രിയദര്‍ശിനി ഒന്നാംസ്ഥാനത്തെത്തി. 4:54:66 സെക്കന്‍ഡുകൊണ്ട് രാഹുല്‍ ചന്ദ്രന്‍, കെ.ആര്‍.നിഖില്‍, വിനേഷ് വി., അമ്മല്‍ വി. എന്നിവരാണ് റിലേയില്‍ വിജയംവരിച്ചത്. ഇതേ ഇനത്തില്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ കൊയ്ത്തൂര്‍കോണം കെ.എ.സി.യിലെ സ്വാതി സുന്ദര്‍, ജസീല, ആരതി, ലക്ഷ്മി ടി. നായര്‍ എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി. 5:25:08 സെക്കന്‍ഡുകൊണ്ടാണ് ഇവര്‍ ലക്ഷ്യം കൈവരിച്ചത്.
ജില്ലയിലെ 30 നീന്തല്‍ ക്ലബ്ബുകളില്‍നിന്നായി 1200ല്‍പരം നീന്തല്‍ പ്രതിഭകളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. 128 മത്സരങ്ങളില്‍ 55 ഇനങ്ങള്‍ കഴിഞ്ഞപ്പോള്‍ വെമ്പായം പുലരി 303 പോയിന്റുകളോടെ മുന്നിലാണ്. 286 പോയിന്റുകളോടെ നന്ദിയോട് ഫൈറ്റേഴ്‌സാണ് രണ്ടാംസ്ഥാനത്ത്. 199 പോയിന്റുകളോടെ വേങ്കവിള റോയലും മൂന്നാം സ്ഥാനത്തുണ്ട്. ഞായറാഴ്ച മത്സരങ്ങള്‍ സമാപിക്കും.