പാലോട്. ബാലജനസഖ്യത്തിന്റെ 'ഭൂമിക്കായി ഒരു വര്‍ഷം പരിപാടിയുടെ ഭാഗമായി പാലോട് യൂണിയന്‍ കഴിഞ്ഞ അധ്യയനവര്‍ഷം സ്കൂളുകളില്‍ നടപ്പിലാക്കിയ 'ഞാനും മരവും പദ്ധതിയുടെ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ കൊല്ലായില്‍ എസ്എന്‍ യുപി സ്കൂളിനു മനോരമ സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ സി.എ. തോമസും രണ്ടാം സ്ഥാനം നേടിയ പെരിങ്ങമ്മല ഗവ. യുപിഎസിനു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവനും പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹരായ നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂളിനു ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസും
മടത്തറ കാണി ഗവ. എച്ച്എസിനു ബ്ളോക്ക് പഞ്ചായത്ത് ചെയര്‍പഴ്സന്‍ ഉഷാ വിജയനും പാലുവള്ളി സെന്റ് ജോസഫ്സ് യുപിഎസിനു ബ്ളോക്ക് പഞ്ചായത്ത് അംഗം മഞ്ചു മധുസൂദനനും ട്രോഫികള്‍ സമ്മാനിച്ചു. കൊല്ലായില്‍ സ്കൂളിനു വേണ്ടി ഹെഡ്മിസ്ട്രസ് വി. ജലജയുടെ നേതൃത്വത്തിലും പെരിങ്ങമ്മല യുപിഎസിനു വേണ്ടി അധ്യാപകന്‍ ക്ളീറ്റസ് തോമസിന്റെ നേതൃത്വത്തിലും ഹരിശ്രീ സ്കൂളിനു വേണ്ടി പ്രിന്‍സിപ്പല്‍ പാലുവള്ളി ശശിയുടെ നേതൃത്വത്തിലും പാലുവള്ളി യുപിഎസിനു വേണ്ടി അധ്യാപകന്‍ ലോറന്‍സിന്റെ നേതൃത്വത്തിലും വിദ്യാര്‍ഥികള്‍ ട്രോഫി ഏറ്റുവാങ്ങി. മടത്തറ എച്ച്എസിനു വേണ്ടി വിദ്യാര്‍ഥികളായ ദില്‍ദിനേശും നന്ദു രാമചന്ദ്രനും ചേര്‍ന്ന് ഏറ്റുവാങ്ങി.
സഖ്യം മേഖലാ ബാലികാ വിഭാഗം കണ്‍വീനര്‍ നീതു ആര്‍. സുരേഷ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ രക്ഷാധികാരി വി.എല്‍. രാജീവ് പ്രസംഗിച്ചു. സ്കൂള്‍വളപ്പിന് അനുയോജ്യമായ മരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയില്‍ 18 സ്കൂളുകളാണു പങ്കെടുത്തത്. ഓരോ സ്കൂളിനും അഞ്ചു മരത്തൈകള്‍ വീതം നല്‍കുകയും പത്തു മാസത്തിനു ശേഷം അതിന്റെ വളര്‍ച്ച നിരീക്ഷിക്കുകയും കാര്യക്ഷമതയോടെ മരത്തൈകള്‍ വളര്‍ത്തിയെടുത്ത അഞ്ചു സ്കൂളുകളെ തിരഞ്ഞെടുക്കുകയുമായിരുന്നു. പരിപാടിക്ക് ആവശ്യമായ മരത്തൈകള്‍ നല്‍കിയതു വനം വകുപ്പ് പാലോട് റേഞ്ചാണ്.