വിതുര. ട്രാന്‍സെക്ടിന്റെ നേതൃത്വത്തില്‍ വിതുര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഭൌമശാസ്ത്ര പഠന-പ്രദര്‍ശ നമേള (ശില-2012)ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രഫ.എസ്.രാമശര്‍മ അധ്യക്ഷതവഹിച്ചു.
ഡോ.എസ്.എന്‍.കുമാര്‍,സ്കൂള്‍പ്രിന്‍സിപ്പല്‍ കിഷ്ണകിഷോര്‍,പിടിഎ പ്രസിഡന്റ് കെ.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്കൂളില്‍നിന്നു തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കു പരിശീലനക്ളാസും നല്‍കും. എക്സിബിഷന്‍ കാണാന്‍ ധാരാളം പേര്‍ എത്തുന്നുണ്ട്. ഇന്നു വൈകിട്ട് സമാപിക്കും.