ചിത്രം:അപകടത്തെ തുടര്‍ന്നു തകര്‍ന്ന ജവാഹര്‍ കോളനി- ഏഴുകുടി ഹരിജന്‍ കോളനി പാലം |
പാലോട്: കഴിഞ്ഞമാസം ഒടുവില്‍ നടന്ന അപകടത്തില്‍ മരിച്ചത് രണ്ടുപേര്‍. മൂന്നുപേര്‍ നട്ടെല്ലുതകര്‍ന്ന് കിടപ്പിലും. ഇതിനുമുമ്പ് നടന്ന അപകടങ്ങളുടെ ഓര്‍മകള്‍കൂടി നിറയുന്നതോടെ ജവഹര്‍ കോളനി-ഏഴുകുടി-കാക്കാഞ്ഞിരക്കരപാലം ഉപയോഗിക്കുന്ന നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നെഞ്ചിടിപ്പ് കൂടുന്നു. കാരണം സ്‌കൂള്‍ തുറക്കാന്‍ അവശേഷിക്കുന്നത് ദിവസങ്ങള്‍മാത്രം. പുതിയ അധ്യയന വര്‍ഷത്തിലെങ്കിലും പുതിയ പാലം വരുമെന്ന് പ്രതീക്ഷിച്ചിരുന്നതിനിടെയാണ് കഴിഞ്ഞ മാസാവസാനം രണ്ടുപേരുടെ ജീവന്‍കൂടി പാലം കവര്‍ന്നത്.
ജവഹര്‍കോളനി-കാക്കാണിക്കര, ഏഴുകുടി പ്രദേശങ്ങളെ ബന്ധിപ്പിച്ച് 1986-ലാണ് മൂന്ന് സിമന്റ് സ്ലാബുകള്‍ പണിതത്. തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായി അതൊരു പാലമായി. ആദ്യം ചെറിയ വാഹനങ്ങള്‍ ഓടിത്തുടങ്ങി. ഇപ്പോള്‍ ലോറികള്‍ ഉള്‍പ്പെടെ ഓടുന്നു. അസ്ഥികൂടം കണക്കെ മെല്ലിച്ച പാലത്തിലൂടെ ഇപ്പോള്‍ ഓടുന്നത് മൂന്ന് സ്‌കൂള്‍ ബസ്സുകളാണ്. ഓരോതവണ പാലം കടന്നുകിട്ടുമ്പോഴും രക്ഷിതാക്കള്‍ മുഴുവന്‍ ദൈവങ്ങളെയും വിളിക്കാറുണ്ട്.
ഏഴുകുടി ഹരിജന്‍കോളനിയിലെ നൂറുകണക്കിന് താമസക്കാര്‍ക്കും ഈ പാലമാണ് ആശ്രയം. പാലം സാധ്യമായാല്‍ ടി.എസ്. റോഡില്‍നിന്നും ഭരതന്നൂര്‍ -പാങ്ങോട് വഴി എം.സി. റോഡിലെത്താനും എളുപ്പമാകും. ജവഹര്‍കോളനി ഗവ. യു.പി.എസ്,കാക്കാണിക്കര യു.പി.എസ്, കൊല്ലായില്‍ എസ്.എന്‍.യു.പി.എസ്. എന്നിവിടങ്ങളില്‍ പോകേണ്ട നൂറുകണക്കിന് കുട്ടികളാണ് പ്രതിദിനം ഈ പാലം ഉപയോഗിക്കുന്നത്.
കഴിഞ്ഞമാസം പാലത്തില്‍നിന്നും താഴെ മറിഞ്ഞ വാഹനത്തിന്റെ അടിയില്‍പ്പെട്ട് സുജിത്ത് (28), സുഭാഷ് (29) എന്നിവര്‍ മരിച്ചു. ഇതേ അപകടത്തില്‍പ്പെട്ട ജവഹര്‍ കോളനി സ്വദേശികളായ സൈനുദ്ദീന്‍, വിഷ്ണു, സജി എന്നിവര്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിക്കിടക്കയിലാണ്.
പുതിയ പാലം എന്ന ആവശ്യത്തിനുവേണ്ടി നാട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല. ജനപ്രതിനിധികളെല്ലാം കൈമലര്‍ത്തുന്നപക്ഷം ടി.എസ്. റോഡ് തടഞ്ഞുള്ള സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.