പാലോട്. ബാലജനസഖ്യം പാലോട് യൂണിയന്റെ അവധിക്കാല 'അറിവിലേക്കൊരു യാത്ര ശാന്തിഗിരിയില്‍ സംഘടിപ്പിച്ചു. വിജ്ഞാനപ്രദവും വിനോദകരവുമായ ശാന്തിഗിരി ഫെസ്റ്റിലെ കാഴ്ചകള്‍ സഖ്യാംഗങ്ങള്‍ക്ക് അവധിക്കാല ആഘോഷം കൂടിയായി. ഫെസ്റ്റിലെ കയര്‍ നിര്‍മാണം അംഗങ്ങള്‍ മനസ്സിലാക്കി. ത്രീഡി തിയറ്ററിലെ കാഴ്ചകള്‍ കൌതുകത്തിന്റെ കൊടുമുടി കയറ്റിയപ്പോള്‍ കൃത്രിമ മഞ്ഞു വീഴ്ച കുട്ടികള്‍ ശരിക്കും ആസ്വദിച്ചു. ഫെസ്റ്റിലെ മറ്റു കാഴ്ചകളും കുട്ടികള്‍ക്ക് ആസ്വാദനത്തിന്റെ വേദിയൊരുക്കി.
എസ്എന്‍ സഖ്യം മെഡിക്കല്‍ ക്യാംപ് നാളെ
പാലോട്. യൂണിയനു കീഴിലുള്ള കൊല്ലായില്‍ എസ്എന്‍ സ്കൂള്‍ ബാലജനസഖ്യം ശാഖയുടെയും സേവാഭാരതി പാലോട് യൂണിറ്റിന്റെയും കൊല്ലായില്‍ നാഷണല്‍ ട്യൂഷന്‍ സെന്ററിന്റെയും നേതൃത്വത്തില്‍ വട്ടപ്പാറ എസ്യുടി ആശുപത്രിയുടെ സഹകരണത്തോടെ നാളെ മെഡിക്കല്‍ ക്യാംപ് നടത്തും. എസ്എന്‍ യുപിഎസില്‍ രാവിലെ ഒന്‍പതിന് പാലോട് എസ്ഐ: വി. ബൈജു ഉദ്ഘാടനം ചെയ്യും. സൌജന്യ മരുന്നു വിതരണവും ഉണ്ടാകും