പാലോട്.പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്നു വരുന്ന ഭാഗവത സപ്താഹയജ്ഞം നാളെ സമാപിക്കും. ആറാം ദിവസമായ ഇന്നു രാവിലെ അഞ്ചിന് ഹരിനാമ കീര്‍ത്തനം, 5.30ന് ഗണപതി ഹോമം, ഏഴിന് ഭാഗവത പാരായണം, ഒന്നിന് അന്നദാനം, രണ്ടിന് പാരായണം, ഏഴിന് ദീപാരാധന, 7.15ന് ആധ്യാത്മിക പ്രഭാഷണം, 8.30ന് അത്താഴപൂജ. നാളെ രാവിലെ അഞ്ചിന് ഹരിനാമ കീര്‍ത്തനം, സഹസ്രനാമം, ആരതി. ഏഴിന് പാരായണം, 11.30ന് ദീപാരാധന, യജ്ഞപ്രസാദ വിതരണം, ഒന്നിന് അന്നദാനം. രാത്രി എട്ടിന് ഭക്തിഗാനമേള, 10ന് നിഴല്‍ക്കൂത്ത്. ഒന്നിന് പൂത്തിരിമേള.