വിതുര: ആദിവാസി മഹാസഭ പൊടിയക്കാല യൂണിറ്റിന്റെ 12-ാമത് വാര്‍ഷികം പ്രസിഡന്റ് എ.ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് മോഹനന്‍ ത്രിവേണി യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി മോഹന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെ.എസ്.സുരേഷ് കുമാര്‍, എം.നാരായണന്‍, സുരേന്ദ്രന്‍ നാരകത്തിന്‍കുഴി, കല്ലാര്‍ മുരളീധരന്‍ കാണി, പാറുക്കുട്ടി കല്ലാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം, വിദ്യാഭ്യാസ - ചികിത്സാ ധനസഹായവിതരണം, മുതിര്‍ന്നവരെ ആദരിക്കല്‍, അംഗത്വവിതരണം എന്നിവ നടന്നു. ഭാരവാഹികള്‍: എ.ശ്രീകുമാര്‍ (പ്രസിഡന്റ്), എസ്.ഷിബു (വൈസ് പ്രസിഡന്റ്), ആര്‍.ശ്രീകല (സെക്രട്ടറി), പി.സുധ (ജോയിന്റ് സെക്രട്ടറി), അരുവി (ഖജാന്‍ജി), മോഹന്‍ദാസ് (രക്ഷാധികാരി).