വിതുര: ബി.എസ്.എന്‍.എല്‍. വിതുര, ചെറ്റച്ചല്‍ മരുതുംമൂട് മൊബൈല്‍ ടവറിന്റെ പരിധിയിലുള്ള ഉപഭോക്താക്കള്‍ കടുത്ത ബുദ്ധിമുട്ടില്‍. ഇവിടെ വൈദ്യുതി ബന്ധം എപ്പോള്‍ തടസ്സപ്പെട്ടാലും മൊബൈല്‍ റെയ്ഞ്ച് പോവുന്നതായാണ് പരാതി. ഇതുകാരണം ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കളില്‍ പലരും സ്വകാര്യ നെറ്റ്‌വര്‍ക്കുകളിലേക്ക് മാറുകയാണ്.
ചായം, മരുതുംമൂട്, ചെറ്റച്ചല്‍, പരപ്പാറ, കാലന്‍കാവ്, നാഗര തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി ഉപഭോക്താക്കളാണ് മരുതുംമൂട് ടവറിന്റെ പരിധിയിലുള്ളത്. ഇവര്‍ പലതവണ ബി.എസ്.എന്‍.എല്‍. അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ടവറിന്റെ തകരാര്‍ പരിഹരിച്ചിട്ടില്ല. ജനറേറ്റര്‍ ഉണ്ടെങ്കിലും ഇത് യഥാസമയം പ്രവര്‍ത്തിക്കാത്തതാണ് വിനയാകുന്നത്.