വിതുര: യു.ഡി.എഫ്. ഭരിക്കുന്ന വിതുര ഗ്രാമപ്പഞ്ചായത്തില്‍ വികസനപ്രവര്‍ത്തനത്തിന് വേഗം പോരെന്ന് യൂത്ത് കോണ്‍ഗ്രസ്. ഗ്രാമപ്പഞ്ചായത്തില്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.ആര്‍.സുനില്‍കുമാറാണ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. കലുങ്ക് കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കുക, ചന്തമുക്കിലും കലുങ്ക് കവലയിലും സ്ഥാപിക്കാനുദ്ദേശിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ പണി എത്രയുംവേഗം പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളും പ്രസ്താവനയിലുണ്ട്.