പാലോട്. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ പനങ്ങോട്ട് ഉപയോഗശൂന്യമായിക്കിടക്കുന്ന ചിറ കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചു നീന്തല്‍ക്കുളമാക്കി മാറ്റുമെന്നും പനങ്ങോട് വഴി ബസ് സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പാലോട് രവി എംഎല്‍എ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പനങ്ങോട് യൂണിറ്റ് സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നസിമിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുജിത് പനങ്ങോടിന്റെ വികസന രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആനാട് ജയന്‍ പഠനോപകരണ വിതരണവും കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍ അവാര്‍ഡ്ദാനവും പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ ചികില്‍സാസഹായ വിതരണവും നിര്‍വഹിച്ചു.
സോഫി തോമസ്, എ.എം. മുസ്തഫ, ബി. പവിത്രകുമാര്‍, അരുണ്‍രാജന്‍, അഡ്വ. അനില്‍കുമാര്‍, ഒഴുകുപാറ അസീസ്, ലാല്‍ വെള്ളാഞ്ചിറ, രാജ്കുമാര്‍, തെന്നൂര്‍ ഷാജി, ജുമൈലാസത്താര്‍, മഞ്ചു മധുസൂദനന്‍, രതികുമാരി, ചന്ദ്ര്രശേഖരപിള്ള, ദിനുചന്ദ്രന്‍, സനീഷ്സോമന്‍, ജോഷി എന്നിവര്‍ പ്രസംഗിച്ചു. സാക്ഷരതാ പ്രവര്‍ത്തനത്തില്‍ സജീവമായി നില്‍ക്കുന്ന എം.പി. വേണുകുമാറിനെയും എ പ്ളസ് നേടിയ ശ്രീലക്ഷ്മിയെയും ആദരിച്ചു.