കല്ലറ: പാലോട് ഫോറസ്റ്റ് റെയിഞ്ചിന് കീഴിലെ ഭരതന്നൂര്‍ ബീറ്റ് കൊച്ചാലുംമൂട്, കിഴക്കേമുക്ക് പ്രദേശങ്ങളില്‍ അക്കേഷ്യ വെച്ചുപിടിപ്പിക്കാനുള്ള ഫോറസ്റ്റ് അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാര്‍ രംഗത്ത്. കഴിഞ്ഞ ദിവസം ഇവിടെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. കൊച്ചാലുംമൂട്, കിഴക്കേമുക്ക് പ്രദേശങ്ങളില്‍ രണ്ട്തവണ അക്കേഷ്യ വെച്ചുപിടിപ്പിച്ചിരുന്നത്രെ. ഇതുമൂലം മേഖലയില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചതായും കുടിവെള്ള ക്ഷാമം രൂക്ഷമായതായും നാട്ടുകാര്‍ പറയുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്തംഗം സുഖീരാജന്‍ മുന്‍കൈയെടുത്ത് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതൊന്നും വക വെക്കാതെയാണത്രെ അക്കേഷ്യ നടുന്ന നടപടിയുമായി വനംവകുപ്പ് അധികൃതര്‍ മുന്നോട്ട് പോകുന്നത്. അക്കേഷ്യക്ക് പകരം യൂക്കാലിയോ മറ്റ് ഔധ സസ്യങ്ങളോ വെച്ചുപിടിപ്പിക്കാമെന്നും നാട്ടുകാര്‍ പറയുന്നു. അക്കേഷ്യ വെച്ചുപിടിപ്പിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോയാല്‍ ജനങ്ങളെ അണിനിരത്തി സമരം ശക്തമാക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി.എ. റഹീമും കണ്‍വീനര്‍ സലാഹുദ്ദീനും മുന്നറിയിപ്പ്