പാലോട്. നന്ദിയോട് എസ്കെവി എച്ച്എസില്‍ എന്‍സിസി, എക്കോ ക്ളബ് എന്നിവയുടെ നേതൃത്വത്തില്‍ മരം നടീലും തൈ വിതരണവും ബോധവല്‍രണ ക്ളാസും നടന്നു. എന്‍സിസി ത്രി കേരള ബെറ്റാലിയന്‍ കേണല്‍ ഓഫിസര്‍ ഉമാ ശങ്കര്‍ ഉദ്ഘാടനം ചെയ്തു. എച്ച്എം: ബി. ശ്രീലതാകുമാരിയുടെ അധ്യക്ഷതയില്‍ എക്കോ ക്ളബ് സെക്രട്ടറി ജി. മണികണ്ഠന്‍ നായര്‍, എന്‍സിസി ഓഫിസര്‍ ആര്‍. വിനേജ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ വളപ്പില്‍ മരത്തൈകളും നട്ടു.