WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, June 13, 2012

പനി ബാധിച്ച് വീട്ടമ്മ മരിച്ചു



തിരുവനന്തപുരം: ജില്ലയില്‍ ഡെങ്കിയും പകര്‍ച്ചപ്പനിയും പടരുന്നു. ചൊവ്വാഴ്ച പനിബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.ആനപ്പാറ സാലന്‍ ഭവനില്‍ സൈലസിന്റെ ഭാര്യ എസ്. നിര്‍മല (49)യാണ് പനിബാധിച്ച് മരിച്ചത്.മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മക്കള്‍: ഷൈജു, പരേതയായ സൗമ്യ. മരുമകള്‍: അനു.കഴിഞ്ഞ ദിവസം പനിബാധിച്ച് ഗര്‍ഭിണി മരിച്ചിരുന്നു. ഈ മാസം പനിബാധിച്ച് ജില്ലയില്‍ മൂന്ന് പേരാണ് മരിച്ചത്.ചൊവ്വാഴ്ച ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്​പത്രികളിലായി 17,680 പേര്‍ ചികിത്സ തേടി. ഇതില്‍ 1100 പേര്‍ പുതിയതായി പനിബാധിച്ച് എത്തിയവരാണ്. 34 പേരെ വിവിധ ആസ്​പത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച 15 പേര്‍ക്ക് കൂടി ഡെങ്കി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച 13 പേര്‍ക്ക് ഡെങ്കിയാണെന്ന് കണ്ടെത്തിയിരുന്നു. ഈ മാസം ഇതുവരെയായി നൂറോളം പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിഭാഗവും നഗര പ്രദേശത്തുള്ളവരാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നഗരപ്രദേശത്ത് പനി നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.മെഡിക്കല്‍ കോളേജിലെയും ജനറല്‍ ആസ്​പത്രിയിലെയും പനി വാര്‍ഡുകളില്‍ രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. മെഡിക്കല്‍ കോളേജിലെ 22-ാം വാര്‍ഡില്‍ കിടക്കകള്‍ ഇല്ലാത്തത് കാരണം തറയിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്.