പാലോട്: പുഴയില്‍ വീണുമരിച്ച ഗൃഹനാഥന്റെ കുടുംബത്തിന് 'മാതൃഭൂമി'യുടെ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരമുള്ള 1,02,000 രൂപ കൈമാറി. പാലോട് ചിപ്പന്‍ചിറ, ഈച്ചരന്‍കാലയില്‍ വീട്ടില്‍ മോഹനകുമാറിന്റെ ഭാര്യ പ്രേമലത പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സലയില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി. കഴിഞ്ഞ ഡിസംബറിലാണ് കുളിക്കാനിറങ്ങുന്നതിനിടെ പുഴയില്‍ കാല്‍വഴുതിവീണ് മോഹനകുമാര്‍ മരിച്ചത്.
മോഹനകുമാറിന്റെ വീട്ടില്‍ നടന്ന ചെക്ക് കൈമാറ്റ ചടങ്ങില്‍ മാതൃഭൂമി സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ ജി. ചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം സോഫീ തോമസ്, വാര്‍ഡംഗം ഗീതാപ്രിജി, മാതൃഭൂമി ഇക്ബാല്‍ കോളേജ് ഏജന്റ് ദിനേശ് എന്നിവര്‍ പങ്കെടുത്തു. ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പിനിയുമായി സഹകരിച്ചാണ് വരിക്കാര്‍ക്കുള്ള ഈ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.