പാലോട്. സര്‍ക്കാര്‍ ആശുപത്രിയെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ശനിദശ മാറുന്നില്ല. ഉച്ചകഴിഞ്ഞാല്‍ ഡോക്ടര്‍മാരില്ലാത്തതാണ് ഇവിടെ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ട്. അഞ്ചു ഡോക്ടര്‍മാര്‍ ഉള്ളതില്‍ ഒരു ഡോക്ടര്‍ക്ക് 'ജോലി അവിടെയും കൂലി ഇവിടെയും എന്നതാണു സ്ഥിതി. ഒരു ലേഡി ഡോക്ടര്‍ വര്‍ക്ക് അറേജ്മെന്റില്‍ തൈക്കാട് ആശുപത്രിയിലാണു ജോലി നോക്കുന്നത്. എന്നാല്‍ ഡ്യൂട്ടി പാലോട് ആശുപത്രിയിലാണ്. ഇതുമൂലം ഇവിടെ പുതിയ നിയമനം നടത്താനും കഴിയുന്നില്ല.
ബാക്കി നാലു ഡോക്ടര്‍മാരുടെ ഡ്യൂട്ടി ഒരു മണിക്കു തീരും. പിന്നെയെത്തുന്ന രോഗികള്‍ക്ക് ഒന്നുകില്‍ താലൂക്ക് ആശുപത്രിയിലൊ ഡോക്ടര്‍മാരുടെ സ്വകാര്യ റൂമിലോ എത്തണം. നിത്യേന 500ലേറെ രോഗികള്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. കിടത്തി ചികില്‍സയില്‍ നൂറോളം രോഗികളുമുണ്ട്. ഇത്രയും രോഗികള്‍ ആശ്രയിക്കുന്ന മലയോര മേഖലയിലെ ആശുപത്രിയായിട്ടും വേണ്ടത്ര സൌകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ തികഞ്ഞ അവഗണനയാണു ഫലം.
സിഎച്ച്സിയായി ഉയര്‍ത്തുമ്പോള്‍ ഒരു സിവില്‍ സര്‍ജന്‍ അടക്കം ഒന്‍പതു ഡോക്ടര്‍മാരും അതിനുവേണ്ട മറ്റ് ക്ളെറിക്കല്‍ സ്റ്റാഫുകളും വേണം മാത്രമല്ല മുഴുവന്‍ സമയ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ ലിസ്റ്റില്‍ സിഎച്ച്സിയായി ഉയര്‍ത്തിയ ആശുപത്രികളില്‍ സ്റ്റാഫ് പാറ്റേണ്‍ നിലവില്‍ വന്നിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഇവിടെ ജനപ്രതിനിധികളും
ത്രിതല പഞ്ചായത്തുകളുമൊക്കെ ചേര്‍ന്ന് അശാസ്ത്രിയമായ കുറെ കെട്ടിടങ്ങള്‍ നിര്‍മിച്ചുവെങ്കിലും നിലവില്‍ പുരുഷന്‍മാരുടെ വാര്‍ഡ് അപകട നിലയിലാണ്.
ആശുപത്രിയുടെ തുടക്കക്കാലത്തു നിര്‍മിച്ച കെട്ടിടം ചുവരുകള്‍ വിള്ളല്‍ വീണും ഓടുകള്‍ പൊട്ടി ചോര്‍ന്നും ബലക്ഷയത്തിലാണ്. പ്രസവ വാര്‍ഡിനായി നിര്‍മിച്ച കെട്ടിടം വെറുതെ കിടക്കുന്നു. ആശുപത്രിയുടെ ചുമതലയുള്ള ബ്ളോക്ക് പഞ്ചായത്തും എച്ച്എംസി കമ്മിറ്റിയും അടിയന്തരമായി ഇടപ്പെട്ട് സിഎച്ച്സിയുടെ സൌകര്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.