വിതുര: പൊടിയക്കാല ആദിവാസി സെറ്റില്‍മെന്റിലെ കുട്ടികള്‍ക്കായി പട്ടികവര്‍ഗ വകുപ്പിന്റെ ജീപ്പ് സര്‍വീസ് തുടങ്ങി. മീനാങ്കല്‍ ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്‌കൂളിലേക്ക് രണ്ട് ജീപ്പുകളാണ് സര്‍വീസ് നടത്തുക. കാട്ടാനകളില്‍നിന്നുള്ള ഭീഷണി ഒഴിവാക്കാന്‍ കഴിഞ്ഞ അധ്യയനവര്‍ഷമാണ് ആദ്യമായി ജീപ്പ് സര്‍വീസ് തുടങ്ങിയത്. മധ്യവേനലവധിക്ക് നിര്‍ത്തിയ സര്‍വീസ് സ്‌കൂള്‍ തുറന്നിട്ടും തുടങ്ങാത്തതിനെപ്പറ്റി 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ജീപ്പ് സര്‍വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ആദിവാസി മഹാസഭ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നെടുമങ്ങാട് ഐ.ടി.ഡി.പി. ഓഫീസില്‍ ധര്‍ണ നടത്തുകയുംചെയ്തു.