പാലോട്: തികച്ചും അപ്രതീക്ഷിതമായി രണ്ട് മയിലുകളെത്തിയത് നാട്ടുകാര്‍ക്ക് കൗതുകമായി. പാലോട് ടൗണിനോട് ചേര്‍ന്ന് പാണ്ഡ്യന്‍പാറ റോഡിനരികത്താണ് മയിലുകള്‍ ഇണകളായി പറന്നിറങ്ങിയത്. ആദ്യം ഒന്നുരണ്ടു പേര്‍ വാഹനങ്ങളിലിരുന്നുകൊണ്ട് മയിലുകളെ കണ്ടു.
പിന്നാലെ ഫോണ്‍ കോളുകളുടെ ഒഴുക്ക് തുടങ്ങിയതോടെ മയിലുകളെ കാണാന്‍ നാട്ടുകാര്‍ ധാരാളമെത്തി. റോഡുവക്കില്‍ നിന്നും ആഹാരം കൊത്തിപ്പെറുക്കുന്ന മയിലുകള്‍ കുട്ടികള്‍ക്കും കൗതുകമായി. വി.ബി.ഐ ക്ക് സമീപം ധാരാളം അപൂര്‍വയിനം പക്ഷികള്‍ എത്താറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.