പാലോട്: ഗവ. ആസ്പത്രി കേന്ദ്രമായി ഗവ. മാവേലി മെഡിക്കല്‍സ്റ്റോര്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. ഇതുസംബന്ധിച്ച് കേരളകോണ്‍ഗ്രസ്-ജേക്കബ്ബ് സംസ്ഥാന കമ്മിറ്റി അംഗം പെരിങ്ങമ്മല ത്രിവിക്രമന്റെ നേതൃത്വത്തില്‍ വാമനപുരം നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അഭിലാഷ് പനങ്ങോട്, ബിജു പാപ്പനംകോട്, എ.ആര്‍.ചന്ദ്രന്‍ തുടങ്ങിയവര്‍ വകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.