വിതുര. ചായം രാജീവ് ഗാന്ധി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് ചായംം ജംക്ഷനില്‍ നിര്‍മിച്ച രാജീവ്ജി ഭവന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിക്കും. ചായം സഹകരണബാങ്ക് പ്രസിഡന്റ് എന്‍.ശശിധരന്‍നായര്‍ അധ്യക്ഷതവഹിക്കും. മുന്‍എം.എല്‍.എ കെ.മോഹന്‍കുമാര്‍, സി.പി. നായര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യും.
ജില്ലാപഞ്ചായത്തംഗം സോഫിതോമസ് ചികില്‍സാസഹായവും, വിതുരപഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ പഠനോകരണങ്ങളും വിതരണം നടത്തും. ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ ആനാട് ജയന്‍, സി.പി.നായര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന യുവനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്ത് പ്രസംഗിക്കും.