പാലോട്: പാലോട് കുറുന്താളി സ്വദേശികളായ സജിത്ത് (22), ശ്യാം (29) എന്നിവരെ അകാരണമായി പാലോട് എസ്. ഐ. ബൈജു മര്‍ദിച്ചുവെന്ന് ബി.ജെ.പി. വാമനപുരം നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.
റോഡുവക്കില്‍ വാഹനം ഒതുക്കിയശേഷം കടയില്‍ സാധനം വാങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇവരുടെ ബൈക്കില്‍ മണല്‍ കടത്തുകാരുടെ വാഹനം ഇടിച്ചിരുന്നു. എന്നാല്‍ ഇടിച്ച വാഹനത്തിന് പകരം പോലീസ് സജിത്തിനേയും ശ്യാമിനേയും കസ്റ്റഡിയിലെടുത്ത് മര്‍ദിക്കുകയായിരുന്നു.
പോലീസിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് സജിത്ത് പാലോട് ഗവണ്‍മെന്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്. മര്‍ദനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. വാമനപുരം കമ്മിറ്റി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.