പാലോട്. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൊലീസുകാരുടെ മക്കള്‍ക്കായി പാലോട് പൊലീസ് സ്റ്റേഷനില്‍ അവാര്‍ഡ് ദാനം സംഘടിപ്പിച്ചു. ഗ്രേഡ് എസ്ഐ ഷാഹുല്‍ ഹമീദിന്റെ മകള്‍ കേരള സര്‍വകലാശാല തലത്തില്‍ ബിഎസ്സി പരീക്ഷയില്‍ നാലാം റാങ്ക് നേടിയ റൂബിയ എസ്സിപിഒ: അയൂബ്ഖാന്റെ മകള്‍ എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിനും എപ്ളസ് ലഭിച്ച അഷിദാ ഖാന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് ദാനം നടത്തിയത്. സിഐ: പ്രദീപ്കുമാര്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. എസ്ഐ: വി. ബൈജു, അബ്ദുല്ല എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.