പാലോട്. നന്ദിയോട് പച്ചയില്‍ മഠത്തിന്റെ ഭാഗമായുള്ള ഇലങ്കം കാവ് ദേവി ക്ഷേത്രത്തില്‍ നടന്ന കളമെഴുത്തും പാട്ടും അനവധി ഭക്തര്‍ക്കു ദര്‍ശന പുണ്യം നല്‍കി. തലമുറകളായി പൂജ നടന്നുവരുന്ന കാവില്‍ മണ്ണടി ഭഗവതി (ഭദ്രകാളി)യുടെ വിഗ്രഹം സ്വയംഭൂവായി എന്നാണു സങ്കല്‍പം.
എല്ലാ വര്‍ഷവും ഇടവമാസത്തിലെ അത്തം നാളിലാണു കാവില്‍ ഉല്‍സവം നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അപൂര്‍വമായ കളമെഴുത്തു നടന്നത്. ആറ്റിങ്ങല്‍ പൊന്നറ സ്വദേശി കെ. ഭാസിപിള്ളയാണു കളമെഴുത്തു നടത്തിയത്. ചെലവേറിയതാണു കളമെഴുത്ത്. ഇവിടെ ദേവിയുടെ വിവിധ ഭാവങ്ങള്‍ കളമെഴുതി. ഉമിക്കരി, അരിപ്പൊടി, മഞ്ചാടി ഇല ഉണക്കിപൊടിച്ചത്, മഞ്ഞള്‍പൊടി, മഞ്ഞളില്‍ തന്നെ ചുണ്ണാമ്പ് കലര്‍ത്തി ചുവപ്പിച്ച പൊടി എന്നീ പഞ്ചവര്‍ണത്തിലാണു കളമെഴുത്തു നടത്തിയത്.
സമൂഹപൊങ്കാല, ഇതിഹാസ പാരായണം, സഹസ്രനാമ പാരായണം, പന്തിരുനാഴി പ്രസാദ വിതരണം എന്നിവയും ചടങ്ങുകളായിരുന്നു. എസ്. കൃഷ്ണന്‍പോറ്റിയുടെ മുഖ്യ കാര്‍മികത്വത്തിലാണു ചടങ്ങുകള്‍ നടന്നത്.