പെരിങ്ങമ്മല: മൂന്നുവര്‍ഷമായി ശരീരം തളര്‍ന്ന് കിടക്കുന്ന ഗൃഹനാഥന്‍ ചികിത്സാസഹായം തേടുന്നു. പാലോട് പെരിങ്ങമ്മല പ്ലാവിള വീട്ടില്‍ ശശി (52) ആണ് തുടര്‍ചികിത്സയ്ക്ക് സഹായം തേടുന്നത്. രണ്ട് പെണ്‍മക്കളുടെ പിതാവായ ശശി കൂലിപ്പണിക്കാരനായിരുന്നു. പഞ്ചായത്ത് നല്‍കിയ മൂന്നുസെന്റ് ഭൂമിയും ചെറിയൊരു വീടുമാണുള്ളത്. നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്. ശശിയുടെ ചികിത്സയ്ക്കായി ബാങ്ക് ഓഫ് ഇന്ത്യ പെരിങ്ങമ്മല ശാഖയില്‍ ശശിയുടെ പേരില്‍ 85231011000507 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.