വിതുര: സാധാരണ പൗരന്മാരുടെ മാനസിക, ശാരീരിക ഉല്ലാസം ലക്ഷ്യമിട്ട് വിതുരയില്‍ പൊതു ഉദ്യാനം നിര്‍മിക്കണമെന്ന് കൊപ്പം മൈത്രി റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികയോഗം ആവശ്യപ്പെട്ടു. ജനാര്‍ദ്ദനന്‍ കോക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ വിജയികള്‍ക്ക് മുന്‍ എ.ഇ.ഒ. പി.എന്‍.ചന്ദ്രഭാനു പുരസ്‌കാരം വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ.ഷീല, എം.എസ്. റഷീദ്, മുന്‍ അംഗം എന്‍.സുദര്‍ശനന്‍, വിതുര റഷീദ്, ബി.കൃഷ്ണന്‍ നായര്‍, എം.ശ്രീധരന്‍ നായര്‍, ജി.മോഹനന്‍, അംബിക ആര്‍.നായര്‍, എല്‍.ഗിരിജ കുമാരി എന്നിവര്‍ പ്രസംഗിച്ചു. കെ.അപ്പുക്കുട്ടന്‍ നായര്‍ സ്വാഗതവും ടി.ജി.ലോഹിതാക്ഷന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ജനാര്‍ദ്ദനന്‍ കോക്കാട് (പ്രസിഡന്റ്), കെ.അപ്പുക്കുട്ടന്‍ നായര്‍ (സെക്രട്ടറി), ടി.ജി. ലോഹിതാക്ഷന്‍ (ഖജാന്‍ജി).