പാലോട്: നന്ദിയോട് ജവഹര്‍നവോദയ വിദ്യാലയത്തില്‍ കെ.സി.എസ്. പണിക്കര്‍ അനുസ്മരണവും ചിത്രരചനാ ശില്പശാലയും തുടങ്ങി. ചിത്രകാരന്‍ ബി.ഡി.ദത്തന്‍ ഉദ്ഘാടനം ചെയ്തു. കല, പരിസ്ഥിതി, ജീവിതം എന്നീ വിഷയങ്ങള്‍ ക്രോഡീകരിച്ചാണ് ചിത്രരചനാ ശില്പശാല നടക്കുന്നത്. 'ഗുരുശിഷ്യ പരമ്പരകളുടെ പ്രാധാന്യം' എന്ന ആഖ്യാന ശൈലിയില്‍ 25 ദിവസം ശില്പശാല നടക്കും.
കാട്ടൂര്‍ നാരായണ പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന കെ.സി.എസ്. പണിക്കര്‍ അനുസ്മരണത്തില്‍ കെ.വി.ജ്യോതിലാല്‍, യു.ടി.വേണു, പ്രിന്‍സിപ്പല്‍ കെ.ഒ.രത്‌നാകരന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.സജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.എസ് പണിക്കരുടെ ചിത്രങ്ങള്‍ സജ്ജമാക്കിയ പണിക്കേഴ്‌സ് ഗ്യാലറി ചിത്രകാരന്‍ ജി.അഴിക്കോട് ഉദ്ഘാടനം ചെയ്തു. മറ്റ് വിദ്യാലയങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. 6-ാം തീയതിവരെ പണിക്കേഴ്‌സ് ഗ്യാലറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമുണ്ടായിരിക്കും. 22ന് ക്യാമ്പ് സമാപിക്കും. കാനായി കുഞ്ഞിരാമന്‍, നേമം പുഷ്പരാജ്, ജയപ്രകാശ് പാഴിയോടന്‍, രാജേഷ്, വിനോദ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.