WELCOME
Friday, August 3, 2012
ശ്രീനന്ദയെ മരണത്തിലേക്കു വിളിച്ചതു വിധിയുടെ ക്രൂരവിനോദം
പാലോട്. മരണവീട്ടില്‍ പോയി മടങ്ങവെ ശ്രീനന്ദയെ മരണത്തിലേക്കു വിളിച്ചതു വിധിയുടെ ക്രൂരവിനോദമായി. അമ്മയോടു യാത്ര പറഞ്ഞ് ഉല്ലാസത്തോടെ അച്ഛനോടൊപ്പം ബന്ധുവീട്ടിലേക്കു യാത്രപോയ ശ്രീനന്ദയുടെ മടങ്ങിവരവ് കാണാനാവാത്ത വിധം തകര്‍ന്ന നിലയിലാണു കുടുംബം. ഈ കൊച്ചുമിടുക്കിയുടെ വേര്‍പാട് പാപ്പനംകോട് ഗ്രാമത്തെയും പെരിങ്ങമ്മല ഗവ യുപിഎസിനെയും ബാലജനസഖ്യം പ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
അഖിലകേരള ബാലജനസഖ്യം പാലോട് യൂണിയനില്‍പ്പെട്ട പാപ്പനംകോട് സാന്ത്വനം ബാലജനസഖ്യാംഗമാണ് ശ്രീനന്ദയും ജേഷ്ഠന്‍ ശ്രീഗോവിന്ദും. കഴിഞ്ഞ 23നു സഖ്യം വിതരണം ചെയ്ത പച്ചക്കറി വിത്തുകള്‍ ഏറ്റു വാങ്ങാനും ശ്രീനന്ദ എത്തിയിരുന്നു. ഇതിലൂടെ കൃഷിത്തോട്ടമൊരുക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു. മിടുക്കിയായി ഓടി നടന്നിരുന്ന ശ്രീനന്ദ ഗ്രാമത്തിനും സ്കൂളിനും പ്രിയങ്കരിയാണ്. പെരിങ്ങമ്മല ഗവ. യുപിഎസിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. ഇന്നു രാവിലെ സ്കൂളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം സംസ്കാരച്ചടങ്ങുകള്‍ നടക്കും.