പെരിങ്ങമ്മല: പെരിങ്ങമ്മല, വിതുര ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരിങ്ങമ്മല -കട്ടക്കാല്‍ റോഡുപണി രണ്ടു വര്‍ഷമായിട്ടും തീര്‍ന്നില്ല. ആമ ഇഴയുന്ന വേഗത്തില്‍ പണിനടക്കുന്ന റോഡില്‍ അപകടങ്ങള്‍ക്ക് ഒരു കുറവുമില്ല. വര്‍ഷങ്ങളുടെകാത്തിരിപ്പിനൊടുവിലാണ് റോഡ് നിര്‍മാണത്തിന് പണം അനുവദിച്ചത്. എന്നാല്‍ കരാറുകാരന്റെയും ജനപ്രതിനിധികളുടെയും തികഞ്ഞ അനാസ്ഥയാണ് പണി ഇഴയാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നു.
പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നടക്കുന്ന റോഡ് പണിക്ക് 48 ലക്ഷം രൂപയാണ് അനുവദിച്ചത്. റോഡ് ടാറിങ്, സൈഡ് വാള്‍ നിര്‍മാണം, ഓട കെട്ടല്‍ എന്നിവയെല്ലാം പണിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ മൂന്നു മാസങ്ങളില്‍ റോഡ് പാര്‍ശ്വഭിത്തി നിര്‍മാണവും ഓട നിര്‍മാണവും നടന്നിരുന്നു.
പിന്നീട് കരാറുകാരെ ഇതുവഴി കാണാതെയായി. മഴയില്ലാതിരുന്നിട്ടും 'മഴ'യെന്ന കാരണം പറഞ്ഞ് പണി നീട്ടിക്കൊണ്ടുപോയി.
റോഡില്‍ തലങ്ങുംവിലങ്ങും ഇറക്കിയിട്ട പാറപ്പൊടി, മെറ്റല്‍ എന്നിവ ഏറെ അപകടകരമായി. റോഡ് നിറഞ്ഞു കിടക്കുന്ന പാറപ്പൊടിയില്‍ തെന്നി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും. സ്‌കൂള്‍ കുട്ടികളാണ് ദുരിതമനുഭവിക്കുന്ന മറ്റൊരു വിഭാഗം. വാഹനങ്ങള്‍ പോകുമ്പോള്‍ വലിയ ചല്ലി കാലിലടിച്ച് പരിക്കുപറ്റിയവരും നിരവധിയാണ്.
പണി എന്തുകൊണ്ട് ഇഴഞ്ഞുനീങ്ങുന്നു എന്നന്വേഷിക്കേണ്ട ജനപ്രതിനിധികള്‍ക്കുംപൊതുമരാമത്ത് വകുപ്പധികൃതര്‍ക്കും മിണ്ടാട്ടമില്ല. ഇവിടത്തെ പണി അവസാനിപ്പിച്ച് ടാറിങ് ഉപകരണങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നീക്കങ്ങളും നടന്നുവരുന്നുണ്ട്.